രജനികാന്ത് ചിത്രം’ജയിലറി’ന്റെ എച്ച്ഡി പ്രിന്റ് ചോര്‍ന്നു

ജനികാന്ത് ചിത്രം ‘ജയിലറി’ന്റെ എച്ച്ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍. ബോക്‌സ്ഓഫിസില്‍ വമ്പന്‍ വിജയം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസിന് ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് പ്രിന്റ് ചോര്‍ന്നിരിക്കുന്നത്. പ്രിന്റ് ചോര്‍ന്നത് തിയറ്റര്‍ ഉടമകള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. സിനിമയുടെ കലക്ഷനെയും ഇതു ബാധിക്കും.ആഗോളതലത്തില്‍ 500 കോടിയും കടന്ന് കുതിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ പ്രിന്റ് ചോര്‍ച്ച. പ്രിന്റ് ചോര്‍ന്നതില്‍ നിര്‍മാതാക്കള്‍ക്കെതിരേ ആരാധകരുടെ എതിര്‍പ്പ് ശക്തമാണ്. സംഭവത്തില്‍ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

നെറ്റ്ഫ്‌ളിക്‌സിലൂടെയും സണ്‍ നെക്സ്റ്റിലൂടെയായിരിക്കും സിനിമ ഒടിടിയില്‍ എത്തുമെന്നായിരുന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 100 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ജയിലറിന്റെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുന്നതിനിടെയിലാണ് ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച ‘ജയിലര്‍’ ഓഗസ്റ്റ് 10-നാണ് തിയറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ‘ജയിലര്‍’.

Top