തന്റെ പിതാവ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കുമാരസ്വാമി

മൈസൂരു : തന്റെ പിതാവ് എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്തുകൊണ്ടാണ് ഭീകരാക്രമണങ്ങള്‍ ഇപ്പോള്‍ ഉണ്ടായതെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.

കശ്മീരിലൂടെ സഞ്ചരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ സുരക്ഷ വേണം. എന്നാല്‍ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് തുറന്ന ജീപ്പില്‍ സഞ്ചരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഭീകരാക്രമണങ്ങളുടെ പേരില്‍ മോദി പരാജയങ്ങള്‍ മറച്ചുപിടിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജമ്മു കശ്മീരിലെ ഭീകരാക്രമണമാണ് രാജ്യത്തിന്റെ സങ്കടവും ചര്‍ച്ചാ വിഷയവും. ബി.ജെ.പിയും പ്രധാനമായി മോദിയും അവരുടെ പരാജയങ്ങളും കഴിവുകേടും ഇതിലൂടെ മറച്ചുവെക്കുകയാണ്, പക്ഷേ ഇന്ത്യയിലെ ജനങ്ങളോട് ഒന്നും മറച്ചുവെക്കാനാവില്ലന്നും മായാവതി പറഞ്ഞു.

Top