‘സിദ്ധരാമയ്യ വളര്‍ത്തുന്ന തത്തയാണ് താനെന്ന് കരുതരുത്’; ആഞ്ഞടിച്ച് എച്ച് ഡി കുമാരസ്വാമി

ബെംഗലൂരു: സിദ്ധരാമയ്യ വളര്‍ത്തുന്ന തത്തയാണ് താനെന്ന് കരുതരുതെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. രാമനഗരയിലെ ജനമാണ് തന്നെ വളര്‍ത്തിയത്. സംസ്ഥാന രാഷ്ട്രീയത്തിലൂടെയാണ് താന്‍ നേതാവായതെന്നും കുമാരസ്വാമി തുറന്നടിച്ചു.

തന്നെ മുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണ്, താന്‍ മുഖ്യമന്ത്രിയായത് അംഗീകരിക്കാന്‍ സിദ്ധരാമയ്യക്ക് കഴിഞ്ഞില്ല. മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തിലെ തോല്‍വിയില്‍ സിദ്ധരാമയ്യ ഉത്തരം പറയണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.

അതേസമയം കുമാരസ്വാമി കാര്യമറിയാതെ സംസാരിക്കുകയാണെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. തന്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍നിന്ന് താന്‍ പഠിച്ച വലിയ പാഠമാണ് ജെഡിഎസുമായുള്ള കൂട്ടുകെട്ടെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

Top