ബാംഗ്ലൂര്‍: നികുതി പണം ഉപയോഗിച്ച് എം.പിമാര്‍ക്ക് വിലകൂടിയ ഫോണും ബാഗും സമ്മാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയ്‌ക്കെതിരെ ആരോപണം.
കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി രാജ്യസഭാ എംപിയായ രാജീവ് ചന്ദ്രശേഖറാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. ഐഫോണ്‍ എക്‌സ്, മൂചിസ് ബാഗ് എന്നിവ എംപിമാര്‍ക്ക് നല്‍കിയെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ആരോപണം ഉന്നയിക്കുന്നത്. എംപിമാര്‍ക്ക് നല്‍കിയവയെന്ന് വിശദീകരിച്ച് ഐഫോണിന്റെയും ബാഗിന്റെയും ചിത്രങ്ങളും എംപി ട്വീറ്റ് ചെയ്തിട്ടുണ്ട്.
Dear @CMofKarnataka @hd_kumaraswamy – Thnk u 4 convng all MPs tmrw to discuss Cauvery issue. But why is ur govt sendng expnsve phones to MPs?
U claim Austerity; pourkarmikas r being denied salaries, but pub money used 4 ths kind of expnsve gifts? ?
Im returng thm to u ?? pic.twitter.com/0jZKhnXhuM
— Rajeev Chandrasekhar (@rajeev_mp) July 17, 2018
ബാംഗ്ലൂരിലെ ശുചീകരണ തൊഴിലാളികളടക്കമുളളവര്‍ക്ക് ശമ്പളം ഇപ്പോഴും മുടക്കത്തിലാണെന്നും ഈ സമയത്ത് എന്തിനാണ് മുഖമന്ത്രി നികുതി പണം ഉപയോഗിച്ച് ഇത്രയും വിലകൂടിയ സമ്മാനം നല്‍കിയതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.