ദുരന്ത മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തി കര്‍ണാടക മുഖ്യമന്ത്രി

Kumaraswamy.

ബംഗളൂരു: കുടകില്‍ പ്രളയ ദുരിതം വിതച്ച മേഖലകളില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വ്യോമനിരീക്ഷണം നടത്തി.

മഴയെ തുടര്‍ന്നു കുടകില്‍ നിരവധി ആളുകളാണ് കുടുങ്ങി കിടക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മരിച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കനത്ത മഴ നാശം വിതച്ച കുടകിലേക്ക് ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിന്യസിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവിക സേന, അഗ്‌നിശമനസേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

Top