20 എം.എല്‍.എമാര്‍ രാജിക്ക് തയ്യാര്‍; നാരായണ ഗൗഡ, മറുപടിയുമായി എച്ച്.ഡി.ദേവഗൗഡ

ബെംഗളൂരു: 20 ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിക്ക് തയ്യാറാണെന്ന എം.എല്‍.എ നാരായണ ഡൗഡയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി.ദേവദൗഡ. ആരും പാര്‍ട്ടി വിട്ട് പുറത്തുപോകുന്നില്ലെന്നും അദ്ദേഹം എന്താണ് പറയുന്നതെന്നും ദേവഗൗഡ ചോദിച്ചു.

ആരും എങ്ങോട്ടും ഓടിപ്പോവില്ല. അദ്ദേഹം എന്താണ് പറഞ്ഞത്, വളരെ മോശമായാണ് അയാള്‍ സംസാരിക്കുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാരായ ജി.ടി.ദേവ ഗൗഡയും എസ്.ആര്‍.മഹേഷും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ച ദേവഗൗഡ എന്നാല്‍ അവര്‍ പാര്‍ട്ടിവിടുമെന്ന് സൂചിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

സഖ്യസര്‍ക്കാരിന്റെ വീഴ്ച്ചക്ക് കാരണമായ വിമത നീക്കം നടത്തി രൗജി നല്‍കിയ 17 എം.എല്‍.എംമാരില്‍ ഒരാളാണ് നാരായണ ഗൗഡ. ജെ.ഡി.എസ് പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തരായ 20 എം.എല്‍.എമാര്‍ രാജിവെക്കാന്‍ തയ്യാറാണെന്നായിരുന്നു നാരായണ ഗൗഡയുടെ വെളിപ്പെടുത്തല്‍.

അഞ്ച് വര്‍ഷമായി ദേവഗൗഡയും കുടുംബവും മാനസികമായി പീഡിപ്പിക്കുകയാണെന്നും സ്വന്തം കുടുംബക്ഷേമം മാത്രമാണ് ദേവഗൗഡ നോക്കുന്നതെന്നും നാരായണ ഗൗഡ പറഞ്ഞിരുന്നു. ദേവഗൗഡയുടെ മകന്‍ എച്ച്.ഡി.രേവണ്ണ, നാരായണ ഗൗഡയ്‌ക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് നാരായണ ഗൗഡയുടെ ഈ പ്രസ്താവന.

Top