HCU-Kerala -MP-

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യവുമായ ക്യാമ്പസിലെത്തിയ എംപിമാരെ തടഞ്ഞു. കേരളത്തില്‍ നിന്നുമുള്ള എംപിമാരായ എംബി രാജേഷ്, പി.കെ ബിജു, എ സമ്പത് എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പുറമെ നിന്നുള്ളവരെ ക്യാമ്പസില്‍ പ്രവേശിപ്പിക്കരുതെന്ന് രജിസ്റ്റാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നടപടി

രോഹിത് വെമുലയുടെ മരണ കാരണക്കാരിലൊരാളായ വൈസ് ചാന്‍സലര്‍ അപ്പാ റാവുവിനെ വീണ്ടും തിരിച്ചെടുത്തതിനെതിരെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം മുതല്‍ സമരം ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍ സമരത്തെ പൊലീസ് അതിക്രൂരമായി നേരിടുകയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ മോചിതരായി ക്യാമ്പസിലെത്തുകയും സമരം കൂടുതല്‍ ശക്തമാക്കുകയും ചെയ്തിരുന്നു.

Top