എച്ച്‌സിഎല്ലിന്റെ ആകെ വരുമാനത്തില്‍ 8.4 ശതമാനം വര്‍ധന

HCL Technolog

മുംബൈ: ഇന്ത്യയിലെ ഐടി കമ്പനികളില്‍ നാലാം സ്ഥാനത്തുള്ള എച്ച്‌സിഎല്‍ ടെക്‌നോളജിയുടെ മൂന്നാം പാദ ലാഭം 6 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 2,194 കോടിയാണ് എച്ച്‌സിഎല്‍ ലാഭം നേടിയത്.

അതേസമയം കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 2070 കോടിയാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.2 ശതമാനം ഉയര്‍ച്ചയാണ് കമ്പനിക്ക് ലാഭം ഉണ്ടായിരിക്കുന്നത്. സാമ്പത്തികപാദത്തില്‍ 3.3 ശതമാനം വളര്‍ച്ചയും നേടിയിട്ടുണ്ട്.

കൂടാതെ ഓഹരിയൊന്നിന് രണ്ട് രൂപ ലാഭ വിഹിതമായി നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. എച്ച്‌സിഎല്ലിന്റെ ആകെ വരുമാനത്തില്‍ 8.4 ശതമാനം വര്‍ധിച്ച് ലാഭം 11,814 കോടിയില്‍ നിന്ന് 12,808 കോടിയായി ഉയര്‍ന്നു.

Top