പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവം; കമ്മീഷണറെ വിളിച്ചുവരുത്തി ഹൈക്കോടതി

കൊച്ചി: പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ ഹൈക്കോടതി വിളിച്ചു വരുത്തി. നാളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാകാനാണ് കോടതിയുടെ നിര്‍ദേശം.

തേവര എസ്.ഐ, സി.ഐ എന്നിവര്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കമ്മിഷണര്‍ക്കെതിരായ നടപടി. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

കൊച്ചി സ്വദേശി കണ്ടെയ്നര്‍ സന്തോഷ്, ഭാര്യ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഉണ്ണിത്താന്‍ വധശ്രമക്കേസ് പ്രതി അബ്ദുള്‍ റഷീദിനെതിരെ പരാതി നല്‍കിയതിന് തേവര സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് സന്തോഷിന്റെ ഹര്‍ജി.

Top