ഉത്തരാഖണ്ഡ് ഹൈക്കോടതി ഇനിമുതല്‍ പശുവിന്റ രക്ഷിതാവ്!!! കശാപ്പുശാലകള്‍ നിരോധിച്ചു

COWNEW

ഉത്തരാഖണ്ഡ്: നിയമവ്യവസ്ഥയിലെ പാരെന്‍സ് പാട്രീ (Parens patriae) എന്ന തത്വത്തെ അടിസ്ഥാനമാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി പശുവിന്റെ രക്ഷാ കര്‍തൃ പദവി സ്വയം ഏറ്റെടുത്തു.സ്വയം സംരക്ഷിക്കാന്‍ ശേഷിയില്ലാത്തവരുടെ രക്ഷിതാവാകാന്‍ കോടതിക്ക് അധികാരം നല്‍കുന്ന വ്യവസ്ഥയാണ് പാരെന്‍സ് പാട്രീ. ഇനിമുതല്‍ സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്നതും അറവിനായി കയറ്റുമതി ചെയ്യുന്നതും കുറ്റകരമാണ്. ആക്ടിങ് ചീഫ് ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് മനോജ് കുമാര്‍ തിവാരി എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉപനിഷത്തില്‍ നിന്നും അര്‍ഥശാസ്ത്രത്തില്‍ നിന്നുമുള്ള ഉദ്ധരണികളേയും ബുദ്ധിസം,ജൈനിസം എന്നീ മതങ്ങളേയും വിധിന്യായത്തിനായി കോടതി കൂട്ടു പിടിച്ചിട്ടുണ്ട്.മഹാത്മാ ഗാന്ധി,ദലൈലാമ എന്നിവര്‍ ഗോസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതും കോടതി വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ വിപുലമായ നിര്‍ദ്ദേശങ്ങളാണ് കോടതി നല്‍കിയിരിക്കുന്നത്. 31 നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി നടപ്പിലാക്കണം.

സംസ്ഥാനത്തൊട്ടാകെ ബീഫ് ,ബീഫ് ഉത്പന്നങ്ങള്‍ എന്നിവയുടെ വില്പന നിരോധിക്കണം.നിരത്തിലലഞ്ഞ് തിരിയുന്ന കന്നുകാലികള്‍ക്കെല്ലാം മെഡിക്കല്‍ പരിരക്ഷ ഉറപ്പു വരുത്തുന്നതിനാവശ്യമായ ആളുകളെ മൂന്ന് ആഴ്ചക്കകം നിയമിക്കണം.

പശുക്കളെ കൊല്ലുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ് 24 മണിക്കൂറും പട്രോളിങ് ഏര്‍പ്പെടുത്തണം. അലഞ്ഞു തിരിയുന്ന പശുക്കളെ റോഡില്‍ നിന്നും നീക്കം ചെയ്യുമ്പോള്‍ ഒരു ചെറിയ വേദന പോലും അവയ്ക്കുണ്ടാകരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പശുക്കളെ കൊണ്ട് പോകുന്ന വാഹനളുടെ വേഗത മണിക്കൂറില്‍ 10-15 കിലോമീറ്ററിനുള്ളിലായിരിക്കണം. പൊതുസ്ഥലങ്ങളില്‍ പശുക്കള്‍ അലഞ്ഞുതിരിയുന്നത് കണ്ടാല്‍ അവയുടെ ഉടമസ്ഥര്‍ ശിക്ഷിക്കപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഹിന്ദു വിശ്വാസത്തില്‍ ഓരോ മൃഗങ്ങളും ദൈവവുമായി ബന്ധപ്പെട്ടാണുള്ളത്. അവ നമ്മളെ പോലെ ശ്വസിക്കുകയും തീറ്റിടെയുക്കുകയും കുടിക്കുകുയും ചെയ്യുന്നുണ്ട്. അതിനാല്‍ അവയെ പരിരക്ഷിക്കണെമെന്നാണ് നിര്‍ണ്ണായകമായ വിധിയിലെ പരാമര്‍ശം!!!

2017ല്‍ അലിം എന്നയാളാണ് നിയമവിരുദ്ധ കശാപ്പ് ശാലകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
സമര്‍പ്പിച്ചത്. ശാസ്ത്രീയമായ രീതിയില്‍ തൊഴുത്തുകള്‍ നിര്‍മ്മിക്കാനും കോടതി നിര്‍ദ്ദേശിച്ചു. അത്തരം തൊഴുത്തുകളിലേയ്ക്കുള്ള അധിക വൈദ്യുത ചാര്‍ജ്ജ് ഈടാക്കാന്‍ സാധിക്കില്ല. മതനേതാക്കളോട് തൊഴുത്ത് നിര്‍മ്മാണത്തില്‍ സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Top