കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി നിന്ന് യാത്ര ചെയ്യരുതെന്ന് ഹൈക്കോടതി

KSRTC

കൊച്ചി : കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി നിന്ന് യാത്ര ചെയ്യരുതെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്സ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം. സീറ്റുകള്‍ക്ക് അനുസരിച്ച് മാത്രമേ ഇനി ആളുകളെ ബസില്‍ കയറ്റാവൂ, കെ.എസ്.ആര്‍.ടി.സി ലക്ഷ്വറി ബസുകള്‍ക്കാണ് ഉത്തരവ് ബാധകം.

ഉയർന്ന ടിക്കറ്റ് നിരക്കുള്ള ബസുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ യാത്രക്കാർക്ക് അവകാശമുണ്ട്. സാധാരണ ബസുകളിലെ തിരക്ക് കണക്കിലെടുത്താണ് യാത്രക്കാർ ഫാസ്റ്റ്,​ സൂപ്പർ ഫാസ്റ്റ്,​ എക്‌സ്‌പ്രസ് ബസുകളെ ആശ്രയിക്കുന്നത്. അങ്ങനെ കൂടുതൽ പണം നൽകി യാത്ര ചെയ്യുന്നവർക്ക് ഇരുന്ന് സൗകര്യം പോലെ യാത്ര ചെയ്യാൻ അർഹതയുണ്ട്. മോട്ടോർ വാഹന ചട്ടത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് കെഎസ്ആർടിസി പാലിച്ചേ മതിയാവൂ എന്നും കോടതി പറഞ്ഞു.

Top