ലിയോയുടെ പുലര്‍ച്ചെയുള്ള ഷോ അനുവധിക്കണമെന്ന നിര്‍മാതാവ് എസ് എസ് ലളിത് കുമാറിന്റെ ആവശ്യം ഹൈകോടതി തള്ളി

ചെന്നൈ: വിജയ് ചിത്രം ലിയോയുടെ തമിഴ്‌നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോ അനുവധിക്കണമെന്ന നിര്‍മാതാവ് എസ് എസ് ലളിത് കുമാറിന്റെ ആവശ്യം തള്ളി ഹൈകോടതി. ചിത്രത്തിന് രാവിലെ നാല് മണി ഷോ അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോടതി അറിയിച്ചത്. എന്നാല്‍ ചിത്രത്തിന് രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

എന്നാല്‍ കേരളത്തില്‍ പുലര്‍ച്ചെ ഷോ ഉണ്ടാകും. ഓഗസ്റ്റ് 19 നാണ് ചിത്രം റിലീസാകുന്നത്. ഏറെ പ്രതീക്ഷയോടെയാണ് വിജയ് ആരാധകര്‍ ചിത്രം കാത്തിരിക്കുന്നത്. 9 മണിക്ക് തമിഴ്‌നാട്ടില്‍ ഷോ ആരംഭിക്കുന്നത് കേരളത്തിലും മറ്റും 4മണിക്ക് ഷോ ആരംഭിക്കുന്നതിനാല്‍ ചിത്രത്തെ നെഗറ്റീവായി ബാധിക്കുമോ എന്ന ആശങ്കയും നേരത്തെ ഹൈക്കോടതിയില്‍  നിര്‍മ്മാതാവ് ഉന്നയിച്ചിരുന്നു.

അതേ സമയം ചൊവ്വാഴ്ച വൈകീട്ട് എസ് എസ് ലളിത് കുമാറും, തീയറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും തമിഴ്‌നാട് സര്‍ക്കാര്‍ വൃത്തങ്ങളുമായി കൂടികാഴ്ച നടത്തും എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ നാളെ കോടതിയില്‍ മറുപടി നല്‍കുക. അതിന് പിന്നാലെ 7 മണിക്കെങ്കിലും ലിയോ കാണാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് തമിഴ്‌നാട്ടിലെ വിജയ് ആരാധകര്‍. അതേ സമയം പുതുച്ചേരിയില്‍ ലിയോ ഷോകള്‍ രാവിലെ 7 മണി മുതലാണ് ആരംഭിക്കുന്നത് എന്ന കാര്യം എസ് എസ് ലളിത് കുമാറും സംഘവും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തും എന്നാണ് വിവരം.

Top