അട്ടപ്പാടി മധു വധക്കേസ്: മൂന്ന് പ്രതികളെ ഉടന്‍ മോചിപ്പിക്കണം; ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കി ജയിലിലടച്ച മൂന്ന് പ്രതികളെ ഉടൻ മോചിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസിൽ പ്രതികളായ ബിജു, അനീഷ്, സിദ്ദിഖ് എന്നിവർക്കാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച മറ്റു ഹർജികൾക്ക് ഒപ്പം ഇവരുടെ ഹർജിയും ഹൈക്കോടതി പരിഗണിക്കും.

നേരത്തെ, പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ജാമ്യം റദ്ദാക്കിയതിനെതിരെ രണ്ടു പ്രതികൾ നൽകിയ ഹർജിയിലാണ് നടപടി. ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികളെ ഉടൻ മോചിപ്പിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.

Top