പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ള്‍ നീക്കണമെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി : പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യ – ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കണമെന്നും തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതിനായി ഉത്തരവ് നല്‍കണമെന്നും ഹൈക്കോടതി. ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ ഇതു നീക്കം ചെയ്യണം. ഇതിനായി ബോണ്ട് എഴുതി വാങ്ങാം. റോഡിനും ഫുട്പാത്തിനുമിടയില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.

തദ്ദേശ സ്ഥാപനങ്ങള്‍ പരസ്യ ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ എവിടെ സ്ഥാപിക്കാമെന്ന് വ്യക്തമാക്കണം. ബോര്‍ഡ് വച്ചതിന്റെ ലക്ഷ്യം നിറവേറിക്കഴിഞ്ഞാല്‍ നീക്കം ചെയ്യാന്‍ വ്യവസ്ഥ വേണമെന്നും കോടതി അറിയിച്ചു.

റോഡരികിലോ കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും ഉപയോഗിക്കുന്ന പൊതു സ്ഥലങ്ങളിലോ ബോര്‍ഡുകള്‍ പാടില്ല. ഇതിന് വിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നിയമാനുസൃതം നടപടിയെടുക്കാം. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ചീഫ് സെക്ര ട്ടറി ഉറപ്പാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

Top