അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിന്‍ തച്ചങ്കരിക്കെതിരെ തുടര്‍ അന്വേഷണമാകാമെന്ന് ഹൈക്കോടതി

tomin

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡി ജി പി ടോമിന്‍ ജെ തച്ചങ്കരിക്ക് എതിരെ സര്‍ക്കാര്‍ പ്രഖാപിച്ച തുടര്‍ അന്വേഷണം ആകാം എന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ടോമിന്‍ തച്ചങ്കരി നല്‍കിയ അപേക്ഷയിലാണ് ഒമ്പത് വര്‍ഷം മുമ്പ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സര്‍ക്കാര്‍ തുടര്‍ അന്വേഷണം പ്രഖാപിച്ചത്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ പാകപ്പിഴകള്‍ ഉണ്ടെന്ന് കാണിച്ചായിരുന്നു തച്ചങ്കരിയുടെ പരാതി.

 

Top