അഡ്വ. ആളൂരിനെതിരെ കോടതിയലക്ഷ്യ കേസില്‍ ഹെക്കോടതി നോട്ടീസ്

കൊച്ചി: അഡ്വ. ബി. എ ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ ആളൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ഹര്‍ജിയായി പരിഗണിച്ചാണ് കോടതി ആളൂരിനോട് വിശദീകരണം തേടിയത്.

പെരുബാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞതിന് ശേഷം ജഡ്ജിക്കും കോടതിക്കുമെതിരെ പ്രതിയുടെ അഭിഭാഷകനായ ആളൂര്‍ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയെന്നാണ് ആരോപണം.

Top