HC Dismisses Sushil Kumar’s Plea for Trials, Rio Beckons Narsingh

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരത്തെ തെരഞ്ഞെടുക്കാന്‍ ട്രയല്‍സ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരം സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നു ജസ്റ്റീസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഈ സമയത്ത് ട്രയല്‍സ് നടത്തുന്നത് കായിക താരത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും കോടതി നിരീക്ഷിച്ചു. കോടതിയും കൈവിട്ടതോടെ സുശീല്‍ കുമാറിന്റെ ഒളിമ്പിക്‌സ് സാധ്യതകള്‍ മങ്ങി.

ഒളിമ്പിക്‌സില്‍ 74 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ നര്‍സിംഗ് യാദവിനെയാണ് ഇന്ത്യന്‍ റെസലിംഗ് ഫെഡറേഷന്‍ അയയ്ക്കുന്നത്. ഒളിമ്പിക് മെഡല്‍ നേട്ടിയിട്ടുള്ള സുശീല്‍കുമാറിനെ മറികടന്ന് യുവതാരം നര്‍സിംഗ് യാദവിനെ അയയ്ക്കാനുള്ള നീക്കമാണ് വിവാദത്തിനു കാരണമായത്. 74 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഒരാള്‍ക്കാണ് യോഗ്യതയുള്ളത്. ലാസ് വേഗസില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ സുശീല്‍ നേടിയ വെങ്കലമാണ് 74 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്ക് ഒളിമ്പിക് ബെര്‍ത്ത് നേടിക്കൊടുത്തത്.

Top