സ്വാശ്രയ ഓര്‍ഡിനന്‍സ് വൈകിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

highcourt

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഓര്‍ഡിനന്‍സ് വൈകിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.

തീരുമാനമെടുക്കാന്‍ പന്ത്രണ്ടാം മണിക്കൂര്‍ വരെ കാത്തിരുന്നതെന്തിനെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രവേശന മേല്‍നോട്ട സമിതി പുതുക്കിയ ഫീസ് ഘടന സമിതി ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗസമിതിയുണ്ടാകുമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി പ്രവേശനമേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ചതോടെ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് സര്‍ക്കാര്‍ ആദ്യ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഫീസ് നിര്‍ണയ സമിതിയെ വ്യവസ്ഥ ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.

Top