വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി വീണ്ടും രംഗത്ത്

Vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി വീണ്ടും രംഗത്ത്. പദ്ധതിയ്ക്കായി സര്‍ക്കാര്‍ സമ്പത്ത് പണയപ്പെടുത്തിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

സി.എ.ജി റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നു. 13,000 കോടി ലഭിക്കാന്‍ 19,000 കോടിയുടെ കരാര്‍ ഇളവ് അനുവദിച്ചു. സി.എ.ജി ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണക്കമ്മിഷന്‍ നാലുമാസമായിട്ടും പ്രവര്‍ത്തിച്ചിട്ടില്ല. കമ്മിഷന് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി നല്‍കിയില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം കരാറില്‍ സംശയങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസവും ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കരാര്‍ ഏകപക്ഷീയമായിപ്പോയോ എന്ന് ആശങ്ക രേഖപ്പെടുത്തിയ കോടതി വരുന്ന നാല്‍പത് വര്‍ഷക്കാലം പദ്ധതികൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നും നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ കോടതി സംസ്ഥാന സര്‍ക്കരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

Top