യസീദിയുടെ തലവനായി ഹസീം തഹ്‌സീന്‍ ബെക് അധികാരമേറ്റു

ബഗ്ദാദ് : യസീദി തലവനായി ഹസീം തഹ്‌സീന്‍ ബെക് അധികാരമേറ്റു. അന്തരിച്ച യസീദി തലവന്‍ തഹ്സീന്‍ സെയ്ദ് അലി രാജകുമാരന്റെ പിന്‍ഗാമിയായിട്ടാണ് മകന്‍ അധികാരത്തിലേറിയത്. വടക്കുപടിഞ്ഞാറന്‍ ഇറാഖിലെ യസീദി പുണ്യസ്ഥലമായ ലാലിഷില്‍ വച്ചായിരുന്നു ഹസീം തഹ്‌സീന്‍ ബെകിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്.

75 വര്‍ഷം യസീദിയുടെ തലവനായി നേതൃപദവി വഹിച്ച തഹ്സീന്‍ സെയ്ദ് അലി കഴിഞ്ഞ ജനുവരിയിലാണ് അന്തരിച്ചത്. ലോകത്ത് ആകെയുള്ള 15 ലക്ഷം യസീദികളില്‍ അഞ്ചര ലക്ഷം പേരും ഇറാഖിലാണ്. ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദികള്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ കൊടുംക്രൂരതകള്‍ക്ക് ഇരയായവരാണ്.

Top