ഹസാര്‍ഡിന് പകരക്കാരനായി ചെല്‍സിയില്‍ കുടീഞ്ഞോ

ചെല്‍സി സൂപ്പര്‍ താരം ഹസാര്‍ഡ് ടീം വിട്ടാല്‍ പകരം കുടീഞ്ഞോയെ ചെല്‍സി സ്വന്തമാക്കുമെന്ന് സൂചന. റയല്‍ മാഡ്രിഡിലേക്കാണ് ഹസാര്‍ഡ് മാറുന്നതെന്നാണ് സൂചന. ഈ മാസാവസാനമുള്ള യൂറോപ്പാ ലീഗ് ഫൈനലിന് ശേഷം ചെല്‍സി താരത്തിന്റെ ക്ലബ്ബ് മാറ്റം റയല്‍ മാഡ്രിഡ് പരസ്യമാക്കുമെന്നാണ് സൂചന .

തന്റെ ആഗ്രഹം ചെല്‍സി മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഹസാര്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹസാര്‍ഡിന്റെ ആഗ്രഹത്തിന് എതിരുനില്‍ക്കരുതെന്ന് പല മുതിര്‍ന്ന താരങ്ങളും ക്ലബ്ബിനെ അറിയിച്ചെന്നും റിപ്പോര്‍ട്ടണ്ട്.

റയല്‍ മാഡ്രിഡിലേക്ക് പോകുന്ന ഹസാര്‍ഡിന് പകരക്കാരനായി ബാഴ്‌സലോണയുടെ ഫിലിപ്പെ കുടീഞ്ഞോയെ ചെല്‍സി സ്വന്തമാക്കുമെന്നാണ് സൂചന. 2018ലാണ് ലിവര്‍പൂള്‍ താരമായിരുന്ന കുടീഞ്ഞോ ബാഴ്‌സയിലെത്തിയത്. കുടീഞ്ഞോ ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ മോഹിച്ചാണ് ബാഴ്‌സലോണയിലേക്ക് മാറിയത്.

Top