ടൊയോട്ടയുടെ വിദേശ വിപണിയിലെ താരം ഹയാസും ഇന്ത്യയിലെത്തുന്നു

toyota

റെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വിദേശവിപണിയിലെ എംപിവി താരം ഹയാസും ഇന്ത്യയിലെത്തുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തുന്ന ഈ വാഹനത്തിന്റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

കുറഞ്ഞ എണ്ണം മാത്രമായിരിക്കും ആദ്യം വില്‍പ്പനയ്ക്ക് എത്തുകയെന്നും ഹയാസ് ജി.എല്‍. ഒറ്റ വേരിയന്റില്‍ എത്തുന്ന ഈ 14 സീറ്റര്‍ എംപിവിക്ക് 55 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വിലയെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചറില്‍ ഒരുങ്ങിയിട്ടുള്ള വാഹനമായ ഹയാസ് ഇന്ത്യയിലേക്ക് എത്തുന്നതായി 2019 മുതല്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹയാസിന്റെ അഞ്ചാം തലമുറ മോഡലാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ളതെന്നാണ് സൂചനകള്‍.

14 സീറ്റുകളുള്ള ഈ വാഹനത്തില്‍ ഏറ്റവും ഒടുവിലെ നിരയിലെ സീറ്റ് മടക്കി വയ്ക്കാന്‍ സാധിക്കും. ഇതുവഴി ലഗേജ് സ്‌പേസ് ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മറ്റ് വാഹനങ്ങളെ പോലെ ഫീച്ചര്‍ സമ്പന്നമായ വാഹനമായിരിക്കില്ല ഹയാസ് എന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.

Top