ഓണത്തിന് ഗംഭീരന്‍ ഓഫറുകളുമായി ലോയിഡിന്റെ ‘ത്രിമധുരം’

കൊച്ചി: ഓണം പ്രമാണിച്ച് ഇലക്ട്രോണിക് ഗൃഹോപകരണ നിര്‍മാതാക്കളായ ഹാവെല്‍സിന്റെ ലോയിഡ് ബ്രാന്‍ഡ് ‘ത്രിമധുരം’ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓണ ദിനങ്ങളില്‍ ലോയിഡ് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ഫിനാന്‍സ് സൗകര്യങ്ങള്‍, എക്‌സ്റ്റെന്‍ഡഡ് വാറന്റി, സമ്മാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കേരളത്തിലുടനീളമുള്ള 1500 റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴി 2019 സെപ്റ്റംബര്‍ 15 വരെ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകും.

‘കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിന് ‘ത്രിമധുരം’ സംരംഭം അവതരിപ്പിക്കുന്നതിലും ലോയ്ഡ് ഉത്പന്നങ്ങളുടെ ആവേശകരമായ ശ്രേണിയില്‍ ഏര്‍പ്പെടാന്‍ ഉപയോക്താക്കള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നതിലും ഞങ്ങള്‍ സന്തുഷ്ടരാണ്. ഓണം ആഘോഷവേളയില്‍ എല്‍ഇഡി ടിവികള്‍, എസികള്‍, വാഷിങ് മെഷീനുകള്‍ എന്നിവയില്‍ വിപുലീകൃത വാറണ്ടികള്‍, ഫിനാന്‍സ് സൗകര്യം ഉറപ്പുള്ള സമ്മാനങ്ങള്‍ തുടങ്ങി നിരവധി സവിശേഷതകള്‍ ത്രിമധുരം വാഗ്ദാനം ചെയ്യുന്നു. ഞങ്ങള്‍ ഏറ്റവും മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്ന മേഖലകളിലൊന്നാണ് കേരളം. ഈ പുതിയ പദ്ധതിക്ക് കേരളത്തിലെ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന്’ ലോയിഡ് സി.ഇ.ഒ ഷഷി അറോറ വ്യക്തമാക്കി.

ആന്‍ഡ്രോയ്ഡ് 8 പ്രോസസറോഡുകൂടിയ ലോയിഡിന്റെ 4 കെ എല്‍.ഇ.ഡി ടിവിയില്‍ സ്മാര്‍ട്ട്‌ഫോണില്‍ നിരവധി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 43, 49, 55, 65, 75 ഇഞ്ച് സൈസുകളിലാണ് എല്‍.ഇ.ഡി ടിവി ലഭ്യമാകുക. എ 43 ഇഞ്ച് 4 കെ യു.എച്ച്.ഡി 39,990 രൂപക്കും, 49 ഇഞ്ച് ടിവി 49,990 രൂപയ്ക്കും, 55 ഇഞ്ച് ടിവി 59,990 രൂപക്കും, 65 ഇഞ്ച് 84,990 രൂപക്കും 75ഇഞ്ച് ടിവി 1,99,990 രൂപക്കും ലഭ്യമാകും. ഇവയ്‌ക്കൊപ്പം 5,890 രൂപ വിലയുള്ള ഹാവല്‍സ് ഫുഡ് പ്രോസസറും, 4 വര്‍ഷ വാറന്റി ഫ്രീ എക്‌സ്റ്റെന്‍ഡഡ് വാറന്റിയും ലഭ്യമാകും.

32 ഇഞ്ചില്‍ കൂടുതല്‍ സ്‌ക്രീന്‍ വലുപ്പമുള്ള എല്‍ഇഡി ടിവികള്‍ക്ക് മൂന്നുവര്‍ഷ സമഗ്ര വാറന്റി. വിന്‍ഡോ, ഫിക്‌സഡ് സ്പീഡ്, ഇന്‍വെര്‍ട്ടര്‍, സ്പ്ലിറ്റ് എസി എന്നിവക്ക് 5 വര്‍ഷ വാറന്റി, ഇന്‍വെര്‍ട്ടര്‍ സ്പ്ലിറ്റ് എസി കംപ്രസറിന് 5വര്‍ഷക്ക് അഞ്ചു വര്‍ഷ വാറന്റി. ടോപ് ലോഡ്, സെമി ഓട്ടൊമാറ്റിക് വാഷിങ് മെഷീനുകള്‍ക്ക് 2 വര്‍ഷ വാറന്റി, മോട്ടോറുകള്‍ക്ക് 3 വര്‍ഷ അഡീഷണല്‍ വാറന്റി. ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 4 വര്‍ഷ വാറന്റി എന്നിവയും ലഭ്യമാകും.

Top