ഹവായിലെ കിലോയില്‍ ലാവാ പ്രവാഹം;ടൂറിസത്തിന് വന്‍ തിരിച്ചടി

വാഷിങ്ടണ്‍: ഹവായ് ദ്വീപിലെ കിലോയ് അഗ്‌നി പര്‍വ്വതത്തിലെ ലാവാ പ്രവാഹം മൂലം ടൂറിസത്തിന് വന്‍ തിരിച്ചടി. ഏകദേശം 200 മില്യണ്‍ ഡോളറാണ് ഹവായ് ദ്വീപിലെ ടൂറിസത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം. ഹവായ് ദ്വീപില്‍ സാധാരണയായി 38000 സന്ദര്‍ശകരാണ് വര്‍ഷങ്ങളായി സന്ദര്‍ശിക്കാറുള്ളത്. എന്നാല്‍ ഈ മെയ് , ജൂണ്‍ മാസങ്ങളില്‍ 50 മില്യണ്‍ ഡോളറാണ് വിനോദ സഞ്ചാര മേഖലയില്‍ നിന്ന് നേരിട്ട നഷ്ടമെന്ന് ഹവായിയിലെ ജിയോഗ്രാഫി ഡിപ്പാര്‍ട്ട്‌മെന്റിലെ ഫാക്കല്‍റ്റി അംഗം മാര്‍ക്ക് കിമുറ വ്യക്തമാക്കി.

എന്നാല്‍ 2018 തുടക്കത്തില്‍ ഹവായിയിലെ ടൂറിസം മേഖലയില്‍ വളരെ മികച്ച ബിസിനസ്സാണ് നടന്നതെന്ന് ഹവായി ടൂറിസം അതോറിറ്റിയുടെ പ്രസിഡന്റും സി ഇ ഒയുമായ ജോര്‍ജ്ജ് സിഗിറ്റി വ്യക്തമാക്കി. എന്നാലും അഗ്നിപര്‍വ്വത സ്‌ഫോടനം ഭയന്ന്, ദേശിയോദ്യാനത്തിലെ മൂന്നില്‍ രണ്ടു ഭാഗവും അടച്ചൂപൂട്ടുകയാണ്.

ഹവായയിയിലെ ബിഗ് ഐലന്റിലാണ് വീണ്ടും പൊട്ടിത്തെറിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന കിലോയ് അഗ്‌നി പര്‍വ്വതമുള്ളത്. അഗ്‌നിപര്‍വതത്തിലെ പുതിയ വിള്ളലുകളില്‍ നിന്ന് ചുട്ടുപഴുത്ത ലാവ പുറന്തള്ളപ്പെടുന്നുണ്ട്. എന്നാല്‍ ഇത് എത്രനാള്‍ തുടരും എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി പറയാന്‍ യുഎസ് ജിയോളജിക്കല്‍ സര്‍വേയ്ക്ക് കഴിയുന്നില്ല. സുനാമി ഭീഷണി ഇല്ലെന്നാണ് വിദ്ഗദ്ധര്‍ ചൂണികാണിക്കുന്നത്.

Top