പ്ര​ധാ​ന​മ​ന്ത്രി​ക്ക് നാ​ണ​മി​ല്ലേ ? റ​ഫാ​ല്‍ വൈ​കാ​ന്‍ കാ​ര​ണം മോ​ദി മാ​ത്രം: രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി : റ​ഫാ​ല്‍ വി​മാ​നം വാ​ങ്ങാ​തി​രു​ന്ന​തി​ന് മു​ന്‍ സ​ര്‍​ക്കാ​രു​ക​ളെ കു​റ്റ​പ്പെ​ടു​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി.

പ്രധാനമന്ത്രിക്കു നാണമില്ലേ?. റഫാൽ വിമാനം ഇന്ത്യയിലെത്താൻ വൈകുന്നതിനു കാരണം പ്രധാനമന്ത്രി മാത്രമാണ്. കാലഹരണപ്പെട്ട വിമാനം സൈന്യം ഉപയോഗിക്കാൻ കാരണം മോദിയാണ്-രാഹുൽ ആരോപിച്ചു.

നി​ങ്ങ​ള്‍ 30,000 കോ​ടി മോ​ഷ്ടി​ച്ച്‌ സു​ഹൃ​ത്താ​യ അ​നി​ല്‍ അം​ബാ​നി​ക്ക് ന​ല്‍​കി. റ​ഫാ​ല്‍ വി​മാ​നം വൈ​കാ​ന്‍ കാ​ര​ണം പ്ര​ധാ​ന​മ​ന്ത്രി മാ​ത്ര​മാ​ണ്. കാ​ല​ഹ​ര​ണ​പ്പെ​ട്ട വി​മാ​ന​ങ്ങ​ള്‍ പ​റ​ത്തി വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ പോ​ലു​ള്ള​വ​ര്‍ എ​ന്തി​ന് ജീ​വ​ന്‍ പ​ണ​യം വ​യ്ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ ചോ​ദി​ച്ചു.

റഫാൽ വിമാനങ്ങൾ കൂടി ഇന്ത്യയ്ക്കുണ്ടായിരുന്നെങ്കിൽ രാജ്യത്തിനു കുറച്ചുകൂടി നേട്ടമാകുമായിരുന്നെന്നു ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. റഫാലിന്റെ കുറവു രാജ്യം അറിയുന്നുണ്ട്. റഫാൽ കരാറില്‍ അഹന്തയുടെ രാഷ്ട്രീയമാണു രാജ്യത്തെ അപായപ്പെടുത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനു മറുപടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Top