ആന അലറലോടലറല്‍; തെറ്റുകൂടാതെ പറഞ്ഞാല്‍ കാത്തിരിക്കുന്നത് സമ്മാനം

ന അലറലോടലറല്‍’ എന്ന് തെറ്റു കൂടാതെ പറയാന്‍ സാധിച്ചാല്‍ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം.

പ്രേക്ഷകരെ വെല്ലുവിളിച്ച് ഒരു മത്സരവുമായ് എത്തുകയാണ് ‘ആന അലറലോടലറല്‍’ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

മത്സരം ഇത്ര മാത്രമാണ്, ഫേസ്ബുക്ക് ലൈവിലെത്തി ആന അലറലോടലറല്‍ എന്ന് പറ്റാവുന്നത്ര പറയുക.

നാക്കുളുക്കാതെയും തെറ്റിക്കാതെയും തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പറയുന്നയാളായിരിക്കും സമ്മാനത്തിന് അര്‍ഹനാകുന്നത്.

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആന അലറലോടലറല്‍.

ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ തുടങ്ങിയവരും അണി നിരക്കുന്നു.

Top