പത്മാവതി വിവാദം ; സഞ്ജയ് ലീല ബന്‍സാലിയ്ക്ക് പൂർണ പിന്തുണയെന്ന് രണ്‍വീര്‍ സിങ്

ഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.

വിവാദങ്ങൾ ശക്തമാകുന്നതിനിടെ നിരവധി താരങ്ങൾ സിനിമയ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്.

ചിത്രത്തിലെ നായകനായ രണ്‍വീര്‍ സിങും ഇപ്പോൾ സഞ്ജയ് ലീല ബന്‍സാസാലിയ്ക്ക് പൂർണ പിന്തുണ നൽകുന്നതായി അറിയിച്ചിരിക്കുകയാണ്.

200 ശതമാനവും സംവിധായകനെ താൻ പിന്തുണയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു.

ഈ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വിലക്കുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സിനിമയും സംവിധായകനും പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ താന്‍ പൂര്‍ണമായും അവരെ പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ബന്‍സാലി ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. രാജ്പുത് വിഭാഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന് വധഭീഷണി ഉള്‍പ്പെടെ ഉണ്ടായിരുന്നതായും വെളിപ്പെടുത്തിയിരുന്നു.

സിനിമയുടെ റിലീസ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.

Top