ഡല്‍ഹി ആരുടെയും കുത്തകയല്ല; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

ക്ഷം, ലക്ഷം പിന്നാലെ…’ പത്ത് പേരെ കൂട്ടി ജാഥ നയിച്ചാലും മുദ്രാവാക്യത്തിന്റെ ഒടുവില്‍ ഇത് കൂടി ചേര്‍ത്താലേ ഒരു രസം ഉണ്ടാവൂ എന്ന് പറയുന്ന കാലമുണ്ടായിരുന്നു. ഏതാണ്ട് ഈ അവസ്ഥയിലാണ് ശിവസേനയും. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി കസേരയില്‍ ഏതുവിധേനയും ഇരിപ്പുറപ്പിക്കാന്‍ കച്ചകെട്ടിയ മറാത്ത രാഷ്ട്രീയത്തിന്റെ നടപ്പവകാശികള്‍ പഴയ ശത്രുക്കളെ കൂട്ടിയാണ് ഇതിന് ഒരുങ്ങുന്നത്. എന്നാല്‍ 288 അംഗ നിയമസഭയില്‍ 170 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഇപ്പോള്‍ ശിവസേന അവകാശപ്പെടുന്നത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് പാര്‍ട്ടിയെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് വ്യക്തമാക്കി. 170 എംഎല്‍എമാരുടെ പിന്തുണ സഭയില്‍ കാണിക്കുമെന്നും, ഡിസംബറോടെ സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് റൗത്തിന്റെ ഇപ്പോഴത്തെ വാക്കുകള്‍. കോണ്‍ഗ്രസ്, എന്‍സിപി എന്നിവര്‍ക്കൊപ്പമുള്ള സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ശിവസേനയുടെ പുതിയ അവകാശവാദങ്ങള്‍.

ബിജെപിക്ക് ഒപ്പമുള്ള തെരഞ്ഞെടുപ്പ് സഖ്യം പൊളിഞ്ഞതോടെയാണ് സേന സര്‍ക്കാരിനായി പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടുപിടിച്ചത്. അതേസമയം ശിവസേനയുമായി കൂട്ടുകൂടുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും, എന്‍സിപി മേധാവി ശരത് പവാറും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി അന്തിമതീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്.

ഇതിനിടെ ബിജെപിക്ക് എതിരെ രൂക്ഷമായ വാക്കുകളിലാണ് സഞ്ജയ് റൗത്ത് സംസാരിച്ചത്. ‘ബിജെപിക്കൊപ്പം ഇനി ആരും പോകില്ല. ശിവസേനയെ അവര്‍ കൈവിട്ടു. ജനങ്ങളും ബിജെപിക്ക് ഒപ്പമല്ല. ഡല്‍ഹി ആരുടെയെങ്കിലും തന്തയുടേതാണെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ ഇത് തെറ്റിദ്ധാരണയാണ്. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയാം’, സേനയുടെ തീപ്പൊരി നേതാവ് കൂട്ടിച്ചേര്‍ത്തു.

Top