ഹവാന വിമാനാപകടം: വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തി

flight-accident

ഹവാന: ക്യൂബയിലെ ഹവാന വിമാനത്താവളത്തിനു സമീപം തകര്‍ന്നു വീണ വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തി. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. അപകടത്തില്‍ 110 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ക്യൂബാന ഡി ഏവിയേഷന്റെ ബോയിംഗ് 737 വിമാനമാണു ഹവാനയിലെ ഹൊസെ മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു അപകടം.

Top