വീണ്ടും തകര്‍പ്പന്‍ ഗോളുമായി മെസ്സി; ഹാട്രിക് ഗോളിലൂടെ ബാഴ്‌സയ്ക്ക് വമ്പന്‍ ജയം

വലൻസിയ: ബാലൻ ഡി ഓർ പട്ടികയിൽ വെറും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മെസ്സി അന്ന് കളിയാക്കിയവർക്കും വിമർശിച്ചവർക്കും ഗോൾ മഴയിലൂടെ മറുപടി നൽകാനുള്ള തിരക്കിലാണ്. അടുത്തിടെ നടന്ന മത്സരത്തിലെല്ലാം ഉഗ്രൻ ഗോളുകളാണ് മെസ്സി സൃഷ്ടിച്ചത്.

ഇപ്പോൾ ഇതാ ലാ ലിഗയിലും തകർപ്പൻ ജയവുമായി ലയണൽ മെസ്സി എത്തിയിരിക്കുകയാണ്. മെസ്സിയുടെ ഹാട്രിക് മികവിൽ ലാവന്റിനെ ബാർസലോണ എതിരില്ലാത്ത അഞ്ചുഗോളിന് പരാജയപ്പെടുത്തി. 43, 47, 60 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ.

ഇന്നത്തെ ജയത്തോടെ ബാഴ്‌സ ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 16 മത്സരങ്ങളിൽ 34 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. മത്സരത്തിൽ 31 പോയിൻറുള്ള സെവിയ്യയാണ് രണ്ടാം സ്ഥാനത്ത്.

Top