ഹത്രാസ് പീഡനം; പെണ്‍കുട്ടിയുടെ മരണകാരണം കഴുത്തിനേറ്റ പരുക്കെന്ന് പൊലീസ്

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

കഴുത്തിനേറ്റ പരുക്കാണ് പൊലീസ് മരണ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജാതി സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും യുപി എഡിജിപി വ്യക്തമാക്കി.

Top