ഹാത്‌റസ് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് ലഖ്‌നൗ കോടതിയിലേക്ക്

ഡല്‍ഹി: ഹാത്‌റസ് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് പുലര്‍ച്ചെയോടെ ലഖ്‌നൗവിലെത്തി. ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും അകമ്പടിയോടെയാണ് കുടുംബത്തെ ലഖ്‌നൗവിലെത്തിച്ചത്. യാത്ര ഇന്നലെ ഉണ്ടാകുമെന്നായിരുന്നു വിവരം. എന്നാല്‍ രാവിലെ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എത്തിയത്. രാത്രിയാത്ര ഭയപ്പെടുന്നുവെന്നും, അതിനാല്‍ നാളെ മാത്രമേ യാത്ര ചെയ്യാനാകൂ എന്ന് കുടുംബം അറിയിച്ചതിനെത്തുടര്‍ന്നാണ് യാത്ര മാറ്റിയത്.

ഇന്ന് പുലര്‍ച്ചെ പതിനൊന്ന് മണിയോടെ പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ സംസ്‌കരിച്ചതില്‍ സ്വമേധയാ എടുത്ത കേസ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. കോടതി നേരിട്ട് പെണ്‍കുട്ടിയുടെ കുടുംബത്തിന് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കും. അന്വേഷണ ഉദ്യോഗസ്ഥരോടും നേരിട്ട് ഹാജരാകാന്‍് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Top