ഹത്രാസ്; പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നില്ലെന്ന് ഡോക്ടര്‍മാര്‍

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കോവിഡ് പരിശോധന നടത്താന്‍ തയാറാകുന്നില്ലെന്ന് ഡോക്ടര്‍മാര്‍. ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് രോഗലക്ഷണമുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് മെഡിക്കല്‍ സംഘം പരിശോധന നടത്താന്‍ ഇവിടെ എത്തിയത്. എന്നാല്‍ ബന്ധുക്കള്‍ പരിശോധന നടത്താന്‍ വിസമ്മതിക്കുകയായിരുന്നു.

വീട്ടിലെത്തിയ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചിരുന്നു.

Top