ഹത്രാസ്; പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ ഒരു പ്രതിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ. സ്‌കൂള്‍ റെക്കോര്‍ഡുകള്‍ പ്രകാരമാണ് ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ കണ്ടെത്തിയത്.

സിബിഐ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പ്രതിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പ്രതിയുടെ സ്‌കൂള്‍ റെക്കാര്‍ഡുകള്‍ വാങ്ങിയിരുന്നു.

മാര്‍ക് ലിസ്റ്റ് അനുസരിച്ച് ഉത്തര്‍പ്രദേശിലെ ബോര്‍ഡ് ഓഫ് ഹൈസ്‌കൂള്‍ ആന്‍ഡ് ഇന്റര്‍മീഡിയറ്റ് എഡ്യുക്കേഷന്‍ നടത്തിയ 2018-ലെ ഹൈസ്‌കൂള്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റാണ് സിബിഐയുടെ കൈവശമുളളത്. ഇതില്‍ പ്രതിയുടെ ജനനതീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2/12/2002 എന്നാണ്. പ്രതിയുടെ അമ്മയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Top