ഹത്‌റാസ് കേസ്;അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഉത്തർപ്രദേശ് : ഹത്‌റാസ് കേസ് അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞ തവണ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇരയുടെ കുടുംബത്തിന് ഏര്‍പ്പെടുത്തിയ സുരക്ഷ സന്നാഹത്തെ കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിആര്‍പിഎഫിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് പങ്കജ് മിത്തല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനാലിനാണ് ഹത്രാസിൽ പത്തൊന്‍പതുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 29 നാണ് പെണ്‍കുട്ടി മരിച്ചത്.

Top