ഹത്രാസ് കേസ്; സിബിഐ സംഘം ജയിലിലെത്തി

ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊലപ്പെട്ട കേസിലെ പ്രതികളെ കാണാന്‍ സിബിഐ സംഘം അലിഗഢിലെ ജയിലിലെത്തി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയും സംഘം സന്ദര്‍ശിച്ചു.

ഹത്രാസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതര്‍ നേരത്തെ സിബിഐയെ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വെയ്ക്കാനാകൂവെന്നാണ് ജില്ലാ ആശുപത്രിയുടെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇവര്‍ വിശദീകരണവുമായെത്തിയത്.

Top