ഹത്രാസ് കേസ്; ഡിസംബര്‍ 10ന് അന്വേഷണം പൂര്‍ത്തിയാകും

ലഖ്നൗ: ഹത്രാസ് ബലാത്സംഗക്കേസ് ഡിസംബര്‍ 10ന് അന്വേഷണം പൂര്‍ത്തിയാകുമെന്ന് സിബിഐ. അലഹബാദ് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഫോറന്‍സിക് പരിശോധന ഫലം കിട്ടിയാല്‍ ഉടന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നാല് പ്രതികളേയും പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ എത്തിച്ചായിരുന്നു പ്രതികളെ നുണപരിശോധനക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കിയത്. അതേസമയം ഹത്രാസ് മജിസ്‌ട്രേറ്റിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ കോടതി അതൃപ്തി അറിയിച്ചു.

Top