കുണ്ടറ: കുണ്ടറയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. പീഡനക്കേസ് പൊലീസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബലാല്‍സംഗത്തിന് ഇരയായി മരിച്ച പത്തുവയസുകാരിയുടെ അടുത്ത ബന്ധുക്കളെയും സമീപവാസികളെയും ഒരു ദിവസത്തിലധികം ചോദ്യം ചെയ്തെങ്കിലും പൊലീസിന് യാതൊരു വിവരവും ലഭിച്ചില്ല. 2 ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി നടത്തിയ അന്വേഷണം ആദ്യ ദിവസം പൂര്‍ണ പരാജയമായിരുന്നു.
സിഡബ്ള്യൂസിയുടെ സംരക്ഷണത്തിലുളള പെണ്‍കുട്ടിയുടെ സഹോദരിയില്‍ നിന്ന് മൊഴി എടുക്കാനുള്ള വനിതാ സിഐയുടെ ശ്രമവും പരാജയപ്പെട്ടു. കസ്റ്റഡിയില്‍ കഴിയുന്നവരുടെ മൊഴികളിലെ വൈരുധ്യം കൂടി ആയതോടെ പൊലീസ് അന്വേഷണം വഴി മുട്ടുകയാണ്. എന്നാല്‍ ഇന്ന് ഏതുവിധേനയും അറസ്റ്റു നടത്തുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
അതേസമയം കേസ് അട്ടിമറിക്കുന്നതിന് നേതൃത്വം നല്‍കിയ കൊല്ലം റൂറല്‍ എസ്പി രാജി വയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസിന്റെ ക്രൂര മര്‍ദ്ദനം ഏറ്റു. കുണ്ടറ സ്വദേശി നിഷാന്തിനാണ് പരിക്കേറ്റത്. നിഷാന്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.