മണ്ണാര്‍ക്കാട്ടെ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു

പാലക്കാട്: മണ്ണാർക്കാട് ഡിവൈഎഫ്‌ഐയുടെ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് പൊലീസാണ് കേസെടുത്തത്. എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നടത്തിയ പ്രതിഷേധത്തിലാണ് കൊലവിളി മുദ്രാവാക്യമുയർന്നത്.

‘കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല. ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല. വല്ലാതങ്ങ് കളിക്കേണ്ട കോൺഗ്രസേ. കളിക്കാൻ നിന്നാൽ കൈയ്യും വെട്ടും, കാലും വെട്ടും’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ കൊലവിളി മുദ്രാവാക്യവുമായി നഗരം ചുറ്റിയത്

Top