വിദ്വേഷ മുദ്രാവാക്യം ; കുട്ടിയെ പഠിപ്പിച്ചത് എസ്ഡിപിഐ മണ്ഡലം സെക്രട്ടറി

ആലപ്പുഴ ; പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിളിച്ച മുദ്രാവാക്യം പഠിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തി.എസ്ഡിപിഐ മണ്ഡലം സെക്രട്ടറി സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇയാളടക്കമുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് റിമാന്റ് ചെയ്തിരുന്നു.

കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ സുധീര്‍ ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു.പിതാവും കുട്ടിയെ മുദ്രാവാക്യം വിളിക്കുന്നതില്‍ സഹായിച്ചെന്നും മതസ്പര്‍ധ ആളിക്കത്തിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Top