ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് ; ബജാജ് ഓട്ടോയുടെ പുതിയ ഓഫര്‍ ‘ഹാട് -ട്രിക്’

ന്യൂഡല്‍ഹി: ബജാജ് ഓട്ടോയുടെ മോട്ടോര്‍സൈക്കിള്‍ ഉപഭോക്താക്കള്‍ക്കായി ഹാട് -ട്രിക് ഓഫറുമായി ബജാജ് . അഞ്ചു വര്‍ഷത്തെ വാറന്റിക്കു പുറമെ ഒരു വര്‍ഷത്തെ ഫ്രീ ഇന്‍ഷുറന്‍സാണ് കമ്പനി ഓഫറിന്റെ ഭാഗമായി നല്‍കുന്നത്. എന്നാല്‍ ബജാജിന്റെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.

plsr-150-color-laser-black-8

ജൂലൈ 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ വാഹനം മേടിക്കുന്നവര്‍ക്കു മാത്രമേ ഓഫര്‍ ലഭ്യമാവു. ബജാജ് പ്ലാറ്റിന, ഡിസ്‌കവര്‍, പള്‍സര്‍ 150, പള്‍സര്‍ NS 160 എന്നീ മോഡലുകള്‍ക്കാണ് ഒരു വര്‍ഷത്തെ ഫ്രീ ഇന്‍ഷുറന്‍സ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. CT 100, പ്ലാറ്റിന, എന്‍ടൈര്‍ ഡിസ്‌കവര്‍ V ആന്റ് പള്‍സര്‍ റേഞ്ച്, അവെഞ്ചര്‍, ഡോമിനര്‍ മോഡല്‍ എന്നീ മോഡലുകള്‍ക്ക് അഞ്ചു വര്‍ഷത്തെ വാറന്റിയും രണ്ടു വര്‍ഷത്തെ ഫ്രീ സര്‍വീസും കമ്പനി നല്‍കുന്നുണ്ട്.

bajaj-dominar-matte-black-edition_827x510_81499434543

കൂടാതെ അഞ്ചു വര്‍ഷത്തെ വാറന്റിക്ക് പ്രത്യേക ചെലവും ഉണ്ടാകില്ല. ഹാട്-ട്രിക് ഓഫര്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് അറിയിച്ചു.

Top