ഒരു കൈ സഹായം, ദുരിതാശ്വാസ നിധി ശേഖരത്തിന് താരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കാന്‍ സിനിമാലോകം. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന ഏറ്റെടുത്താണ് സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.
സംഗീത സംവിധായകന്‍ ബിജിബാലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭവന നല്‍കാനുള്ള ചലഞ്ച് തുടങ്ങിവച്ചത്.

പത്തോ നൂറോ പറ്റുന്നപോലെ എന്ന ഹാഷ് ടാഗിലാണ് കൊറോണ വൈറസിനെതിരായ പ്രവര്‍ത്തങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ബിജിബാല്‍ ചലഞ്ച് തുടങ്ങിവച്ചത്. ഇത് ഏറ്റെടുത്ത സംവിധായകന്‍ ആഷിഖ് അബുവിന്റെ സംഭാവന നല്‍കിക്കൊണ്ടുള്ള രസീത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍.

ചിത്രം പങ്കുവച്ച് ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, പാര്‍വ്വതി തിരുവോത്ത് തുടങ്ങിയവരെയും റിമ കല്ലിങ്കല്‍ ചലഞ്ച് ചെയ്തിട്ടുണ്ട്. ബോധിയുടെ അംഗങ്ങളെയും ബിജിബാല്‍ ചലഞ്ച് ചെയ്തിട്ടുണ്ട്. നേരത്തെ പ്രമുഖ വ്യവസായി യൂസഫലി ദുരിതാശ്വാസനിധിയിലേക്ക് 10 കോടി നല്‍കുമെന്ന് അറിയിച്ചിരുന്നു.

Top