എസ്എഫ്‌ഐയും ,സിഐടിയുവും അധികാരത്തിന്റെ തണലില്‍ നിയമത്തെ വെല്ലുവിളിക്കുന്നു ഹസന്‍

m.m-hassan

തിരുവനന്തപുരം: സിപിഐഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയും തൊഴിലാളിസംഘടനായ സിഐടിയുവും അധികാരത്തിന്റെ തണലില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

കാഞ്ഞങ്ങാട് നെഹ്‌റു കോളെജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന പിവി പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചതും വിരമിച്ച ദിവസം പടക്കം പൊട്ടിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അപമാനിച്ച സംഭവവും,പാലക്കാട് പെരുവെമ്പ് പഞ്ചായത്തില്‍ വയോധികര്‍ക്കായി കൊണ്ടുവന്ന കട്ടില്‍ ഇറക്കാന്‍ സിഐടിയു നോക്കുകൂലി ആവശ്യപ്പെട്ടതും കേരളത്തില്‍ നിയമവാഴ്ച തുടര്‍ച്ചയായി തകരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് സംഭവങ്ങളിലും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ അക്രമികള്‍ക്കെതിരേ കൊടിയുടെ നിറം നോക്കി നടപടിയെടുക്കുന്നതിനാലാണ് ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ സിപിഐഎം അണികളുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്നതെന്നും എംഎം ഹസന്‍ കുറ്റപ്പെടുത്തി.

Top