ഇറാന്‍ പ്രസിഡന്റായി ഹസന്‍ റുഹാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഹസന്‍ റുഹാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇറാന്‍ സ്റ്റേറ്റ് ടിവിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

56 മില്യണ്‍ പേര്‍ക്ക് വോട്ടവകാശമുള്ളതില്‍ 40 മില്യണ്‍ ആളുകളാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. മുഖ്യ എതിരാളിയായ ഇബ്രാഹിം റെയ്‌സി വന്‍മാര്‍ജിനെയാണ് റുഹാനി പരാജയപ്പെടുത്തിയതെന്നാണ് വിവരങ്ങള്‍.

Top