ആളെപ്പറ്റിച്ചും മാസപ്പടിവാങ്ങിയും ഇന്നേവരെ ജീവിച്ചിട്ടില്ല;ഗൂഢാലോചനയുടെ കൃത്യമായ തെളിവ് :ടി സിദ്ദിഖ്

കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ദിഖ് എംഎല്‍എ. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഭാര്യ സ്വമേധയായ അവിടെ നിന്നും രാജിവച്ചതാണ്. രാജിക്ക് ശേഷം അവിടെ പോയിട്ടില്ല. സിസിടിവിയില്‍ പരിശോധിക്കാം. പരാതി കൊടുത്തിരിക്കുന്ന വ്യക്തിയെ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ല.

തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. നിയമനടപടി സ്വീകരിക്കും. ആളെപ്പറ്റിച്ചും മാസപ്പടിവാങ്ങിയും ഇന്നേവരെ ജീവിച്ചിട്ടില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.താന്‍ നേരത്തെ അവിടെ നിന്നും രാജിവച്ചിരുന്നു. താന്‍ വഴി സ്വീകരിച്ച നിക്ഷേപങ്ങളുടെ പണം തിരികെ നല്‍കിയെന്ന് ഷറഫുന്നിസ വ്യക്തമാക്കി.എംഎല്‍എ ടി സിദ്ദിഖിന്റെ ഭാര്യയും പ്രതി. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഷറഫുന്നിസക്കെതിരെ കേസെടുത്തത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഷറഫുന്നിസ എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് കേസ്.

അവരെ അറിയില്ല അവരോട് സംസാരിച്ചിട്ടില്ല. ഫോണ്‍ മുഖാന്തരമോ നേരിട്ടോ സംസാരിച്ചിട്ടില്ല. പരാതിക്കാരി പണം നിക്ഷേപിച്ച കാലയളവില്‍ ഭാര്യ ജോലിയില്‍ ഇല്ലായിരുന്നു. കേസ് തെളിയിക്കാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നു. 2022 ഡിസംബര്‍ 8 ന് ഭാര്യ ജോലിയില്‍ നിന്നും രാജിവച്ചിരുന്നു. ഭരണകൂടത്തിന്റെ ശ്രമം രാഷ്ട്രീയമായി തേജോവധം ചെയ്യാനാണ്.മൂവായിരത്തോളം പേരില്‍ നിന്നും 15 കോടി മുതല്‍ 20 കോടി രൂപ വരെ സ്വീകരിച്ചു എന്നാണ് ആരോപണം. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചശേഷം പണം മടക്കി നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി.

Top