മുഹമ്മദ് ഷമിക്കെതിരെ പരാതിയുമായി ഭാര്യ പൊലീസില്‍

Hasin Jahan

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ പോലീസില്‍ പരാതി നല്‍കി. ഗാര്‍ഹിക പീഡനത്തിന് കൊല്‍ക്കത്തയിലെ ലാല്‍ബസാര്‍ പോലീസ് സ്റ്റേഷനിലാണ് ഹസിന്‍ ജഹാന്‍ പരാതി നല്‍കിയത്.

ഫേസ്ബുക്കില്‍ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഫോട്ടോകളും പുറത്തുവിട്ടതിനു പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

രാജ്യത്തിന്റെ പലഭാഗത്തുളള സ്ത്രീകളുമായി ഷമിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്നാണ് ഹസിന്‍ ജഹാന്റെ ആരോപണം. മുഹമ്മദ് ഷമിയില്‍ നിന്ന് ശാരീരികമായും മാനസികമായും താന്‍ കടുത്ത പീഡനം നേരിടുന്നുണ്ടെന്നും ഹസിന്‍ ജഹാന്‍ പറയുന്നു.

മുന്‍ മോഡലും കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ചിയര്‍ലീഡറുമായിരുന്ന ഹസിന്‍ ജഹാനെ 2011 ല്‍ ആണ് ഷമി പരിചയപ്പെടുന്നത്. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഈ ബന്ധത്തില്‍ നാലു വയസുള്ള ഒരു മകളുണ്ട്.

Top