ചോക്‌ളേറ്റ് ലോറിയില്‍ കടത്തിയ ഒന്നരക്കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു

തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. ഒന്നര കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേരാണ് പിടിയിലായത്. ചോക്‌ളേറ്റ് കൊണ്ടു പോയിരുന്ന ലോറിയില്‍ കടത്തിയ ഏഴ് കിലോ ഹാഷിഷ് ഓയിലാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.

വാടാനപ്പള്ളിയില്‍ ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലോറിയില്‍ കടത്തിയിരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയത്. മാള സ്വദേശികളായ കാട്ടുപറമ്പില്‍ സുമേഷ്, കുന്നുമ്മേല്‍ വീട്ടില്‍ സുജിത്ത് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. വിഷു – ഈസ്റ്റര്‍ ഉത്സവ ആഘോഷങ്ങള്‍ക്കിടെയുള്ള ചില്ലറ വില്‍പ്പനയ്ക്കായി മാളയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതികള്‍ പൊലീസ് കുടുക്കിയത്.

Top