തിരുവനന്തപുരത്ത് രണ്ട് കോടി വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി

HASHISH-OIL

തിരുവനന്തപുരം: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രണ്ട് കോടിക്കടുത്ത് വിലവരുന്ന ഹാഷിഷ് ഓയില്‍ എക്‌സൈസ് തിരുവനന്തപുരത്ത് പിടികൂടി.മാലിയിലേക്ക് കടത്താനാണ് ലഹരിവസ്തു തിരുവനന്തപുരത്തെത്തിച്ചത്.

ഒരു 1.800 കിഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്.മാലിയിലേക്ക് വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്തുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നതിനായി സാമ്പിളായി എത്തിച്ചതായിരുന്നു ഇത്. മൊത്ത വിതരണക്കാരനായ ഇടുക്കി സ്വദേശി ഷാജി,ഇടനിലക്കാരന്‍ മെല്‍വിന്‍, സഹായി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.ആന്ധ്രയില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിക്കുന്നത്.

Top