തിരുവനന്തപുരത്ത് ലഹരി മരുന്നുമായി അഞ്ച് പേരെ പിടികൂടി

HASHISH-OIL

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മരുന്നുമായി അഞ്ച് പേര്‍ പിടിയില്‍. പതിമൂന്ന് കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്‌സൈസ് പിടികൂടിയത്.

സംഘത്തെ ആക്കുളത്ത് വെച്ചാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും എക്‌സൈസ് പിടികൂടി. തിരുവനന്തപുരം സ്വദേശി ഷെഫീക്ക്, ഷാജന്‍, ഇടുക്കി സ്വദേശികളായ അനില്‍ ,ബാബു, ആന്ധ്ര സ്വദേശി റാം ബാബു എന്നിവരാണ് പിടിയിലായത്.

ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷാണ് കായല്‍ ടിണ്ടിഗലില്‍ വെച്ച് പിടിയിലായവരുടെ ഇന്നോവയിലേക്ക് മാറ്റിയത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

Top