ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം ; ഒരാള്‍ പിടിയില്‍

hashish

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. തായെത്തെരു സ്വദേശി അജാസിനെയാണ് 910 ഗ്രാം ഹാഷിഷ് ഓയിലുമായി സിഐഎസ്എഫ് പിടികൂടിയത്.

വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ ചെരുപ്പിലും അടിവസ്ത്രത്തിലും പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ഇത് ദോഹയിലേക്ക് കടത്താനായിരുന്നു ശ്രമം.

Top